ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്( AIIMS) പീ .ജി പ്രവേശന പരീക്ഷ

വൈദ്യശാസ്ത്രപഠനത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനം ഏതെന്ന ചോദ്യത്തിനുത്തരമാണ് AIIMS.ഒരു കാലത്ത് തലസ്ഥാന നഗരിയായ ഡെൽഹിയിൽ മാത്രം ഉണ്ടായിരുന്ന എയിംസ് ഇപ്പോൾ വിവിധ സംസ്ഥാനങ്ങളിലായി 9 എണ്ണം വരെയായിട്ടുണ്ട്. വെറും 1500/ രൂപയാണ് വാർഷിക ഫീസ് എന്നത് അന്താരാഷ്ട്ര നിലവാരമുള്ള ഈ സ്ഥാപനത്തിന്‍റെ മഹത്വം വർദ്ധിപ്പിക്കുന്നു.ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹറുവിന്‍റെ സ്വപ്ന പദ്ധതികളിലൊന്നാണ് AIIMS. 1956 ൽ നിലവിൽ വന്ന AIIMS ചികിത്സക്ക് പുറമെ മികച്ച പഠന ഗവേഷണസ്ഥാപനങ്ങളിലൊന്നായ് വളർന്നു.